മേലെ ചിന്നാറിലെ വീട്ടിൽ ദിവസങ്ങളായി നിരീക്ഷണം, ഒടുവിൽ ജോച്ചന്റെ വീട്ടിൽ പരിശോധിച്ചു, പിടിച്ചത് 2 കിലോ കഞ്ചാവ്

Published : Jan 30, 2025, 09:01 PM IST
മേലെ ചിന്നാറിലെ വീട്ടിൽ ദിവസങ്ങളായി നിരീക്ഷണം, ഒടുവിൽ ജോച്ചന്റെ വീട്ടിൽ പരിശോധിച്ചു, പിടിച്ചത് 2 കിലോ കഞ്ചാവ്

Synopsis

നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.

ഇടുക്കി: ചില്ലറ വില്‍പ്പനയ്ക്കായി വീട്ടില്‍  സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേലെചിന്നാര്‍ സ്വദേശി പാറയില്‍ വീട്ടില്‍ ജോച്ചന്‍(48) ആണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി മനൂപ് സംഘവും ചേര്‍ന്ന് വാത്തിക്കുടി മേലെ ചിന്നാര്‍ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.

2.040 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാര്‍, വാത്തിക്കുടി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്. 

അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് അഷ്‌റഫ് കെ.എം, ദിലീപ് എന്‍ കെ, പ്രിവന്റീവ് ഓഫിസര്‍  ബിജു മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ എം, അബ്ദുള്‍ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രന്‍, യധുവംശരാജ്, സുബിന്‍ വര്‍ഗീസ്, ബിബിന്‍ ജെയിംസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

2020ൽ പിടിച്ചത് കഞ്ചാവ്, 2025ൽ എംഡിഎംഎ; കുപ്രസിദ്ധ ലഹരിക്കടത്തുകാരന്‍ പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു