എൽഡിഎഫിനെ അട്ടിമറിച്ച് പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം, പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

Published : Jan 30, 2025, 08:29 PM IST
എൽഡിഎഫിനെ അട്ടിമറിച്ച് പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം, പനമരം പഞ്ചായത്തിൽ യുഡിഎഫ് ഭരണം

Synopsis

മുസ്‌ലിം ലീഗ് പ്രതിനിധി 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പ്രസിഡന്റ്

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ ഡി എഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു ഡി എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 

മുസ്‌ലിം ലീഗ് പ്രതിനിധി 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്ന് വിജയിച്ച ലക്ഷ്മി ആലക്കമറ്റമാണ് പുതിയ പ്രസിഡന്റ്. കോണ്‍ഗ്രസില്‍ നിന്നുള്ള തോമസ് പാറക്കാലാണ് വൈസ് പ്രസിഡന്റ്. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സി പി എമ്മിലെ ആസ്യ പ്രസിഡന്റായിരുന്നത്. 

എന്നാല്‍, മുന്നണികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതിയരോപണവും വികസന പ്രവൃത്തികളില്‍ അലംഭാവം കാണിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിനെതിരെ യു ഡി എഫ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. എല്‍ ഡി എഫില്‍ നിന്നും പുറത്താക്കപ്പെട്ട പതിനൊന്നാം വാര്‍ഡ് മെമ്പര്‍ ബെന്നി ചെറിയാന്റെ പിന്തുണയോടെ അവിശ്വാസം പാസായി. ബെന്നി പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും യു ഡി എഫിനെ പിന്തുണക്കുകയുമായിരുന്നു.

ചില്ലറ വിൽപ്പനക്കാർക്കും റിസോർട്ടുകളിലേക്കും വരെ 'സാധനം' എത്തിക്കും, പിടിയിലാകുമ്പോൾ കയ്യിൽ 12 ലിറ്റർ മദ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ