ചോലയിലിറങ്ങിയ കു‍ഞ്ഞിനെ രക്ഷിക്കാനിറങ്ങി; പാറയിൽ നെഞ്ചിടിച്ച് ദാരുണാന്ത്യം; സങ്കടക്കാഴ്ചയായി ആനയും കുഞ്ഞും

Published : Nov 13, 2024, 12:54 PM ISTUpdated : Nov 13, 2024, 12:58 PM IST
ചോലയിലിറങ്ങിയ കു‍ഞ്ഞിനെ രക്ഷിക്കാനിറങ്ങി; പാറയിൽ നെഞ്ചിടിച്ച് ദാരുണാന്ത്യം; സങ്കടക്കാഴ്ചയായി ആനയും കുഞ്ഞും

Synopsis

പാലക്കാട് മണ്ണാർക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിലെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിലെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ചോലയിൽ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയിൽ നെഞ്ചിടിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആനയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത് ചോലയിലേക്ക് മുൻകാലുകൾ നീട്ടി ഇറങ്ങിയ നിലയിലായിരുന്നു.

പിൻഭാഗത്തെ കാലുകൾക്കിടയിൽ ഞെരിഞ്ഞ് അമർന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജഡം കാണപ്പെട്ടത്. ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടിലുണ്ട്. ഇന്നലെയാണ് പാലക്കാട് തെങ്കര മെഴുകുംപാറ മിച്ചഭൂമി ഗ്രാമത്തിൽ വെള്ളക്കെട്ടിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ അമ്മയാനയുടെ ജഡം കണ്ടെത്തിയത്.

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു