തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം; സംഭവം കോടഞ്ചേരിയില്‍

Published : Oct 01, 2025, 09:53 AM IST
dead

Synopsis

തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം. പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക് കയറില്‍ തൂങ്ങി നല്‍ക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.

കോഴിക്കോട്: കോടഞ്ചേരിയില്‍ തലയും ഉടലും വേര്‍പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. തുഷാരഗിരി പാലത്തിന് സമീപമാണ് കയറില്‍ തൂങ്ങിയ നിലയില്‍ പുരുഷന്റെ തല കണ്ടത്. ഇതിന്റെ താഴെയായി പിന്നീട് ഉടലും കണ്ടെത്തുകയായിരുന്നു. വെള്ളയും കറുപ്പും കലര്‍ന്ന ചെക്ക് ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. പാലത്തിന് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ ബൈക്കും ചെരിപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍ നിന്നും താഴേക്ക് കയറില്‍ തൂങ്ങി നല്‍ക്കുന്ന തരത്തിലായിരുന്നു ശിരസ്സ് ഉണ്ടായിരുന്നത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുലിക്കയം സ്വദേശിയുടേതാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്
ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ