കാടുകയറിയ കെട്ടിടത്തിന് സമീപം വയോധികയു‌ടെ മൃതദേഹം കണ്ടെത്തി; ഇന്നലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍

Published : Feb 18, 2025, 12:20 PM IST
കാടുകയറിയ കെട്ടിടത്തിന് സമീപം വയോധികയു‌ടെ മൃതദേഹം  കണ്ടെത്തി; ഇന്നലെ മുതല്‍ കാണാനില്ലെന്ന് ബന്ധുക്കള്‍

Synopsis

ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതായിരുന്നു തങ്കമ്മ. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മയെആണ് മരിച്ച നിലയിൽ കാണാതായത്. 71 വയസായിരുന്നു. ഇന്നലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു.

ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതായിരുന്നു തങ്കമ്മ. പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഇവരുടെ മൊബൈൽ ഫോൺ ഓഫായ നിലയിലായിരുന്നു. കുടുംബം നല്‍കിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ്  മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

Also Read:  ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി