പറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി,പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നടപടി ആരംഭിച്ച് നഗരസഭ

Published : Sep 25, 2026, 07:56 AM IST
paravur hospital

Synopsis

നിലവിൽ ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. ഇതിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നിരുന്നു.

പറവൂർ: താലൂക്ക് ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഫ്രീസറിനുള്ളിൽ അഴുകിയെന്ന പരാതിയെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭാ അധികൃതർ നടപടി ആരംഭിച്ചു. നിലവിൽ ഒരേസമയം നാല് മൃതദേഹങ്ങൾ സൂക്ഷിക്കാൻ കഴിയുന്ന ഒരു ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. ഇതിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നിരുന്നു.

15 വർഷത്തിലേറെ പഴക്കമുള്ള ഫ്രീസറുകൾക്ക് തകരാറുകൾ സംഭവിക്കുന്നതിനാലാണ് പ്രശ്നങ്ങൾ ആവർത്തിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മൃതശരീരം പഴക്കമുള്ളതായിരുന്നുവെന്ന ആരോപണം ബന്ധുക്കൾ നിഷേധിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും, തുടർന്ന് മൃതദേഹം ആശുപത്രിയിലെ ഫ്രീസറിൽ സൂക്ഷിച്ചതാണെന്നും അവർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയപ്പോഴാണ് മൃതദേഹത്തിന് അഴുകൽ സംഭവിച്ചതായി സർജൻ അറിയിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

പറവൂർ, വൈപ്പിൻ മേഖലകളിൽ മുങ്ങിമരണം ഉൾപ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ സാധാരണയായി പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലാണ് എത്തിക്കുന്നത്. പൊലീസ് നിർദേശപ്രകാരം എത്തിക്കുന്ന മൃതദേഹങ്ങളുടെ പഴക്കം സാധാരണയായി മുൻകൂട്ടി പരിശോധിക്കാറില്ലെന്നും അധികൃതർ പറഞ്ഞു. എന്നാൽ പൊതുജനങ്ങൾ നേരിട്ട് മൃതദേഹവുമായി എത്തുമ്പോൾ ആവശ്യമായ വിവരങ്ങൾ പരിശോധിക്കാറുണ്ടെന്നും അറിയിച്ചു. പരാതിയെ തുടർന്ന് അടിയന്തര എച്ച്എംസിയോഗം ചേർന്ന് പുതിയ ഫ്രീസറുകൾ വാങ്ങുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ അറിയിച്ചു.

അതേസമയം, മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് ദിവസം പഴക്കമുള്ള അവസ്ഥയിലായിരുന്നു മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നതിനായി എത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഏലൂർ ഫാക്ട് ടൗൺഷിപ്പ് ഹൈസ്കൂൾ ഇനി എൻഐഎ കോടതി; സ്കൂൾ കെട്ടിടത്തിൽ രണ്ട് പ്രത്യേക കോടതികൾ ആരംഭിക്കാൻ അനുമതി, ആദ്യഘട്ടത്തിൽ മൂന്നുവർഷത്തേക്ക്
കോഴിക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 58-കാരൻ അറസ്റ്റിൽ