കോഴിക്കോട്ട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 58-കാരൻ അറസ്റ്റിൽ

Published : Sep 24, 2026, 10:14 PM IST
kozhikode koyilandi rape case

Synopsis

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും കൊയിലാണ്ടിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടില്‍ പി.കെ റാഷിക്(58) ആണ് പിടിയിലായത്. ചേവായൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും കൊയിലാണ്ടിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. റാഷിക് കോഴിക്കോട് തന്നെ ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ബിബിന്‍ലാലിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേഷ് ടി.പിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ രഘീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിന്‍ജിത്, വിജീഷ്,പ്രശോഭ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാല്‍പ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു
സ്കൂൾ പരിസരങ്ങളിൽ 'ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂൾ': കൊല്ലത്ത് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി