ട്യൂഷന് പോകാനിറങ്ങി കാണാതായ കൗമാരക്കാരന്‍റെ മൃതദേഹം കായലില്‍

Published : Apr 16, 2021, 05:13 PM IST
ട്യൂഷന് പോകാനിറങ്ങി കാണാതായ കൗമാരക്കാരന്‍റെ മൃതദേഹം കായലില്‍

Synopsis

തെക്ക് പുത്തൻകണ്ടത്തിൽ മോഹൻദാസിന്റെ മകൻ അതുൽ(17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്. 

ഹരിപ്പാട്: കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കായംകുളം കായലിൽ കണ്ടെത്തി. മുതുകുളം തെക്ക് പുത്തൻകണ്ടത്തിൽ മോഹൻദാസിന്റെ മകൻ അതുൽ(17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്.

മീൻ പിടുത്തക്കാരുടെ നീറ്റുവലയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. തുടർന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പൊലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനുപോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അതുലിനെ കാണാതാകുകയായിരുന്നു. 

PREV
click me!

Recommended Stories

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി സിപിഎം-കോൺഗ്രസ് സംഘർഷം; രണ്ട് പേർക്ക് പരിക്കേറ്റു
കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്