
പാലക്കാട്: പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. പത്ത് ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഒരു പുരുഷന്റേതാണ്. എന്നാൽ ആളാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 50 വയസോളം പ്രായമുണ്ടായിരുന്ന ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിയാനായിട്ടില്ല. തൃത്താല പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam