വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ നിന്നിറങ്ങി കായലിൽ ചാടി; യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Published : Aug 01, 2023, 08:04 PM ISTUpdated : Aug 01, 2023, 08:25 PM IST
വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ നിന്നിറങ്ങി കായലിൽ ചാടി; യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Synopsis

കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം

അമ്പലപ്പുഴ: തോട്ടപ്പള്ളി പാലത്തിൽ നിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) പാലത്തിന് മുകളില്‍ നിന്ന് താഴേക്ക്  ചാടിയത്. നാട്ടുകാരും തീരദേശ പൊലീസും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 

പാൻക്രിയാസ് സംബന്ധമായ രോഗം ബാധിച്ച അഖിലിനെ അസുഖം കൂടിയതിനേ തുടർന്നു രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടെയായിരുന്നു സംഭവം. വഴിമദ്ധ്യേ തോട്ടപ്പള്ളി എത്തിയപ്പോള്‍ യുവാവ് കാറിന്റെ ഡോർ തുറന്ന് തോട്ടപ്പള്ളി സ്പിൽവേ പാലത്തിൽ നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.  അഗ്നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ചെങ്ങന്നൂർ അഗ്നിശമന സേനയുടെ സ്കൂബാ സംഘം ഇന്ന് ഉച്ചക്ക് 1.45 ഓടെ മൃതദേഹം കണ്ടെടുത്തു.  മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Read also:  നടി മാളവികയുടെ വീട്ടിൽ മോഷണം; ഒന്നരലക്ഷം രൂപയുടെ വാച്ച് കവർന്നു, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂ,സ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം