ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ എംഎൽഎ

Published : Aug 01, 2023, 07:48 PM ISTUpdated : Aug 01, 2023, 08:26 PM IST
ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി കെബി ഗണേഷ് കുമാർ എംഎൽഎ

Synopsis

സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരായ എൻഎസ്എസ് പ്രതിഷേധത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. എൻഎസ്എസിന്റെ സർക്കുലർ എൻഎസ്എസ് നടപ്പാക്കും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി പരാമർശത്തിനെതിരെ നാളെ എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ച് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.

അതേസമയം, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്പീക്കർ എഎൻ ഷംസീറിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഗണേഷ് കുമാർ ഒഴിഞ്ഞുമാറി. എല്ലാ കാര്യത്തിലും താൻ മറുപടി പറയേണ്ട അവശ്യമില്ലെന്നും തന്നൊട്  വല്ല നാട്ടുകാര്യവും  ചോദിക്കൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഷംസീറിന്റെ ഗണപതി പരാമർശത്തിൽ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയിരുന്നു. സ്പീക്കറുടെ പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ  വിശ്വാസ സംരക്ഷണ ദിനമായി അചരിക്കുമെന്നും ഇത് സംബന്ധിച്ച് താലൂക്കുകൾക്ക്  നിർദ്ദേശം നൽകിയതായും എൻഎസ്എസ് അറിയിച്ചു. സ്പീക്കർ എഎൻ ഷംസീർ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സുകുമാരൻ നായർ വ്യക്തമാക്കിയത്. എന്നാൽ പ്രകോപനം പാടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. 

Read more: നൗഷാദ് തിരോധാന കേസ്; 'അഫ്സാനയെ മർദ്ദിച്ചെന്ന ആരോപണം കളവ്', വീഡിയോ തെളിവെന്ന് പൊലീസ്

ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എന്നുമുള്ള ഷംസീറിന്‍റെ  പരാമര്‍ശം വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇത്തരം പ്രസ്താവന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ല. പരാമര്‍ശം പിന്‍വലിച്ച് സ്പീക്കര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ യുക്തമായ നടപടി സ്വീകരിക്കണം. നാളെ വിശ്വാസ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി ഗണപതി ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തണം. ഇതിന്‍റെ  പേരില്‍ മതവിദ്വേഷജനകമായി യാതൊരു നടപടിയും ഉണ്ടാകരുതെന്നുമായിരുന്നു എ എൻ എസ് സർക്കുലർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; ആക്രമണം കുടുംബ വഴക്കിനിടെ
സൗജന്യ മരുന്നിനായി ഇനി അലയേണ്ട, രാജ്യത്തെ ആദ്യ മാതൃകാ ഫാർമസി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സേവനം