കൊച്ചിയിൽ വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹം, ദിവസങ്ങളുടെ പഴക്കം; യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു

By Web TeamFirst Published Oct 24, 2022, 7:43 PM IST
Highlights

പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇളംകുളത്തെ വീടിനുള്ളിൽ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞു കെട്ടിയ നിലയിലായിരുന്നു മൃത ശരീരം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഭർത്താവിനെ കേന്ദ്രീകരിച്ചാണ് കൊച്ചി പൊലീസിന്‍റെ അന്വേഷണം നടക്കുന്നത്. ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ. വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസത്തിലടക്കം പൊലീസിന് സംശയമുണ്ട്. ഇവർ നൽകിയ വിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൽ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തി. ഒന്നര വർഷമായി ഇവ‍ർ ഇളംകുളത്തെ വാടകവീട്ടിലാണ് താമസിച്ച് വന്നിരുന്നത്.ലക്ഷമിയെന്നാണ് മരിച്ച യുവതിയുടെ പേരെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാം ബഹദൂർ എന്നാണ് ഭർത്താവ് മേൽവിലാസത്തിൽ നൽകിയ പേര്. അധികമാരോടും ബന്ധമില്ലാതിരുന്ന ദമ്പതികൾ സ്വദേശം മഹാരാഷ്ട്രയെന്നാണ് വീട്ടുടമയടക്കം എല്ലാവരോടും പറഞ്ഞത്. എന്നാൽ ഉടമയ്ക്ക് നൽകിയ രേഖയിലെ മേൽവിലാസത്തിൽ അവ്യക്തകൾ ഏറെയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം ഭർത്താവ് ലാൽ ബഹദൂറിന്‍റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്.

കൊലപാതകം നടത്തിയ ഇയാൾ നഗരം വിട്ടതായാണ് പൊലീസ് കരുതുന്നത്. ഇയാൾക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിന്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി.

മകന്‍റെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഷാൾ കുരുങ്ങി അപകടം, അമ്മ മരിച്ചു

click me!