പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലി; ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

Published : Jun 20, 2024, 10:39 AM IST
പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലി; ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

Synopsis

ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്.  

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തെ  ഹോട്ടലിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. ബദിരിയ എന്ന ഹോട്ടലിൽ നിന്നും വാങ്ങിയ ബീഫ് ഫ്രൈയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പൊലീസ് ഉദ്യോഗസ്ഥന്‍റെ മകനാണ് പരാതി നൽകിയത്.  

പളുകൽ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന ഭുവനേന്ദ്രൻ കുടുംബസമേതം മാർത്താണ്ഡം പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മകൻ രോഹിത് കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ബീഫ് ഫ്രൈ വാങ്ങി. പൊലീസ് ക്വാർട്ടേഴ്സിലെത്തി കഴിക്കാൻ തുടങ്ങിയപ്പോഴാണ് പല്ലിയെ കണ്ടതെന്ന് രോഹിത് പറയുന്നു. തുടർന്ന്  രോഹിത്  മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഹോട്ടലുകളിൽ കർശന പരിശോധന നടത്തണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് നാട്ടുകാർ ആവശ്യപ്പെട്ടു. 

ആമസോണ്‍ പാഴ്സൽ തുറന്നപ്പോൾ ഞെട്ടി ദമ്പതികൾ, ബോക്സിനുള്ളിൽ വിഷപ്പാമ്പ്! വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി