മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Published : Mar 24, 2024, 11:16 AM IST
മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ പാടത്ത് മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

Synopsis

കാലത്ത് നടക്കാൻ ഇറങ്ങിയ  ആളുകളാണ്  മൃതദേഹം കിടക്കുന്നത് കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും.

തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ കുത്തേറ്റ നിലയിൽ മൃതദേഹം കണ്ടെത്തി. മണ്ണുത്തി കുറ്റമുക്ക് പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സംശയം. വയറിൽ കുത്തേറ്റ പാടുണ്ട്. മൃതദേഹത്തിൽ നിന്ന് മാംസം അടർന്നുപോയ നിലയിലാണുള്ളത്. കാലത്ത് നടക്കാൻ ഇറങ്ങിയ  ആളുകളാണ്  മൃതദേഹം കിടക്കുന്നത് കണ്ടതും വിവരം പൊലീസിനെ അറിയിച്ചതും. ഇടുപ്പിന് സമീപം കുത്തേറ്റതായി കാണുന്നുണ്ട്. മൃതദേഹം മറ്റ് പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

2016 ൽ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ്, കേസിൽ കെ സുരേന്ദ്രന് കണ്ണൂർ കോടതിയിൽ ആശ്വാസം, 'കുറ്റവിമുക്തൻ'
ഒറ്റ ദിവസം 245 വിവാഹങ്ങൾ, ഗുരുവായൂരിൽ ജനുവരി 25ന് കല്യാണ മേളം; പ്രദിക്ഷണം അനുവദിക്കില്ല, ക്രമീകരണങ്ങൾ ഇങ്ങനെ