
കോട്ടയം: മുണ്ടക്കയത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പ്ലാപ്പള്ളി ചിലമ്പ് കുന്നേൽ തങ്കമ്മയും മകൾ സിനിയുമാണ് മരിച്ചത്. 82 വയസായ തങ്കമ്മയെയും 46 വയസുകാരിയായ സിനിയുടേയും മൃതദേഹങ്ങൾ വീട്ടുമുറ്റത്തും വരാന്തയിലുമായാണ് കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് മുറ്റത്ത് മരിച്ച് കിടക്കുന്ന സിനിയെ ആദ്യം കാണുന്നത്. ശേഷം നടത്തിയ പരിശോധനയിൽ വീട്ടു വരാന്തയിൽ തങ്കമ്മയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
തുടർന്ന് പൊലിസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങൾ പഴക്കം വരും. അയൽവാസികളുമായി അടുപ്പം സൂക്ഷിക്കാതിരുന്ന ഇരുവർക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam