കാട്ടുപന്നി ആക്രമണത്തില്‍ മരണം; കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Published : Oct 12, 2026, 02:03 PM IST
Wild boar attack

Synopsis

മലപ്പുറം കിഴക്കേ ചാത്തല്ലൂരിൽ കാട്ടുപന്നി ആക്രമണത്തിൽ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് സർക്കാർ 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

മലപ്പുറം: കിഴക്കേ ചാത്തല്ലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ച പി.കെ. ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി പി.കെ. ബഷീര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ നമസ്‌കാരത്തിനായി എത്തിയവര്‍ക്കുനേരെയായിരുന്നു അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമ പിന്നീട് മരിച്ചു. പ്രദേശത്ത് ഉണ്ടായിരുന്ന പി.ടി. മുഹമ്മദ് അലി, കുനിയമണ്ണന്‍ ഹമീദ്, പി.പി. അബ്ദുല്ല എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

ഫാത്തിമയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മന്ത്രി അടിയന്തരമായി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കി. 14 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചത് കുടുംബത്തിന് വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. പരിക്കേറ്റവരുടെ ചികിത്സയില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനും സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

തുടര്‍ന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരില്‍ നിന്ന് ചോദിച്ചറിഞ്ഞ അദ്ദേഹം ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

അതേസമയം, കാട്ടുപന്നിയുടെ ആക്രമണത്തിന് പിന്നാലെ കിഴക്കേ ചാത്തല്ലൂരിലും സമീപ പ്രദേശങ്ങളിലും ആശങ്ക ശക്തമായിട്ടുണ്ട്. പുലര്‍ച്ചെയും രാത്രിയിലും പുറത്തിറങ്ങുന്നവര്‍ക്ക് വന്യമൃഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

പ്രദേശത്ത് ഇനിയും കാട്ടുപന്നികള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി ഇന്നും നാളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്താന്‍ ഡി.എഫ്.ഒയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി. കാട്ടുപന്നികളുടെ സാന്നിധ്യം കണ്ടെത്തുന്ന മേഖലകളില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഒരു ജീവന്‍ നഷ്ടപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ കാട്ടുപന്നി ഭീഷണിക്ക് അടിയന്തര പരിഹാരം വേണമെന്ന ആവശ്യവും നാട്ടുകാര്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വന്യമൃഗ ശല്യം നിയന്ത്രിക്കാന്‍ സ്ഥിരമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രണയത്തിൽ നിന്ന് പിന്മാറി; വർക്കലയിൽ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം
അനധികൃത ക്വാറിയില്‍ പരിശോധന; 163 ജെലാറ്റിന്‍ സ്റ്റിക്കുകളും 235 ഷോക്ക് ട്യൂബുകളും പിടിച്ചെടുത്തു, ഒരാൾ പിടിയിൽ