കായികാധ്യാപകന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം വിശദമാക്കി ഡോക്ടര്‍മാര്‍

Published : Feb 27, 2025, 05:58 PM IST
കായികാധ്യാപകന്‍റെ മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം വിശദമാക്കി ഡോക്ടര്‍മാര്‍

Synopsis

മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50)  ആണ് മരിച്ചത്

തൃശൂര്‍: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50)  ആണ് മരിച്ചത്.  തലച്ചേറിലെ ഞരമ്പ് പൊട്ടിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ. വിവിധ ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഞരമ്പ് പൊട്ടാമെന്നും ഡോക്ടർമാർ വ്യക്തമാക്കി.

സംഭവത്തിൽ കസ്റ്റഡിയിലുള്ള അനിലിന്‍റെ സുഹൃത്ത് രാജു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെയുണ്ടായ സംഘർഷത്തിൽ രാജുവിന് പരിക്കേറ്റിരുന്നു. രാജുവിനെതിരെ കേസെടുക്കുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ കായിക അധ്യാപകനാണ് അനിൽ. തൃശൂർ റീജ്യണൽ തിയറ്ററിന് മുന്നിൽ വെച്ചാണ് സംഭവം. ഇരുവരും നാടകോത്സവം കാണാൻ വന്നവരായിരുന്നു. ഇതിനിടെയുണ്ടായ അടിപിടിക്കിടെ രാജു അനിലിനെ പിടിച്ചു തള്ളുകയായിരുന്നു. തുടര്‍ന്ന് അനിൽ നിലത്തടിച്ചുവീഴുകയായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സെന്‍റ്ഓഫ് കളറാക്കാൻ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം; അധ്യാപകര്‍ പൊലീസിനെ വിളിച്ചു, കയ്യോടെ പൊക്കി

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി