സെന്‍റ്ഓഫ് കളറാക്കാൻ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം; അധ്യാപകര്‍ പൊലീസിനെ വിളിച്ചു, കയ്യോടെ പൊക്കി

Published : Feb 27, 2025, 05:36 PM IST
സെന്‍റ്ഓഫ് കളറാക്കാൻ ആഢംബര കാര്‍ വാടകക്കെടുത്ത് അഭ്യാസപ്രകടനം; അധ്യാപകര്‍ പൊലീസിനെ വിളിച്ചു, കയ്യോടെ പൊക്കി

Synopsis

സ്കൂൾ ഗ്രൗണ്ടിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാർ, അധ്യാപകർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സെന്‍റ് ഓഫ് കളറാക്കാൻ ആഢംബര കാർ വാടകയ്ക്ക് എടുത്തത്.

പത്തനംതിട്ട: സ്കൂൾ ഗ്രൗണ്ടിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയ ആഢംബര കാർ, അധ്യാപകർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട കോന്നി റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് സെന്‍റ് ഓഫ് കളറാക്കാൻ ആഢംബര കാർ വാടകയ്ക്ക് എടുത്തത്.

ഇന്നാണ് റിപ്പബ്ലിക്കൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സെന്‍റ് ഓഫ് ചടങ്ങ് നടന്നത്. സംഗതി കളാറാക്കാനാണ് 2000 രൂപ വാടക നൽകി ആ‍ഡംബര കാർ ഡ്രൈവറടക്കം വാടകയ്ക്ക് എടുത്തത്. എന്നാൽ, സ്കൂൾ ഗ്രൗണ്ടിൽ യുവാക്കൾ കാറുമായി കയറി അഭ്യാസം തുടങ്ങിയപ്പോൾ തന്നെ അധ്യാപകർ തടഞ്ഞു. അപകടം മനസിലാക്കി അധ്യാപകര്‍ വിവരം പൊലീസിനെ അറിയിച്ചു.

കല്യാണത്തിനും മറ്റും വാടകയ്ക്ക് കൊടുക്കുന്ന കാറാണ് പണം നൽകി വിദ്യാർത്ഥികൾ സ്കൂളിലെത്തിച്ചത്. റീൽസ് ചിത്രീകരണമാകാം ഉദ്ദേശമെന്നും പൊലീസ് പറയുന്നു. ഏതായാലും സ്കൂളിൽ അതിക്രമിച്ച് കയറി അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുത്തിട്ടുണ്ട്.

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു; നിര്‍ത്താതെ പോയ കാര്‍ പിന്നീട് ഹാജരാക്കി

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്