
കണ്ണൂർ: തലശേരി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടത്. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്ത്രീയുടെതാണെന്ന് സൂചന. സംഭവസ്ഥലത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പും പൊലീസും പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ട്രോളിയിലാക്കി കഷ്ണങ്ങളാക്കി മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ മൃതദഹം സ്ത്രീയുടേതാണെന്നാണ് വിവരം. കൂടുതൽ പരിശോധനക്ക് ശേഷമേ കൃത്യമായ വിവരം ലഭിക്കുകയുള്ളൂ. കൂടുതൽ പൊലീസും സംഘവും സ്ഥലത്തെത്തി. അതിർത്തിയിലായതിനാൽ വിരാജ്പേട്ട പൊലീസാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, മൃതദേഹം മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം 23 നും 25 നും ഇടയിലുള്ള യുവതിയുടേതെന്ന് സംശയിക്കുന്നതായി കർണാടക പൊലീസ് അറിയിച്ചു.
'യമരാജ് കാത്തിരിക്കുന്നു', സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
https://www.youtube.com/watch?v=keMHco8Lm2M
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam