വിസ വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടിയ പ്രതി മലപ്പുറത്ത് അറസ്റ്റില്‍

Published : Jun 24, 2022, 03:10 PM IST
വിസ വാഗ്ദാനം, ലക്ഷങ്ങള്‍ തട്ടിയ പ്രതി മലപ്പുറത്ത് അറസ്റ്റില്‍

Synopsis

വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ അമീറി(29)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വിദേശത്തേക്ക് വിസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈപ്പറ്റി ഒളിവിലായിരുന്ന തലക്കടത്തൂര്‍ സ്വദേശി പറമ്പത്ത് വീട്ടില്‍ അമീറി(29)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍, നിലമ്പൂര്‍ സ്വദേശികളായ യുവാക്കളില്‍ നിന്നുമാണ് പ്രതി അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റി വിസ നല്‍കാതെ ഒളിവില്‍ പോയത്.

തിരൂര്‍ സ്വദേശിയുടെ പരാതിയിലാണ് പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയില്‍ തലക്കടത്തൂരില്‍ വെച്ച് പിടികൂടിയത്. തമിഴ്‌നാട്ടുകാരായ കൂട്ടുപ്രതികളുടെ സഹായത്തോടെയാണ് പ്രതി ആളുകളെ പറ്റിച്ചിരുന്നത്. കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ വഞ്ചിച്ചിട്ടുണ്ടോ എന്നും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും അന്വേഷണം നടന്നുവരികയാണ്.

Read more; ആവിക്കല്‍ മലിനജല സംസ്കരണ പ്ലന്‍റ്; സമരം ശക്തമാക്കാന്‍ സംയുക്ത സമരസമിതി

തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്ത്, പ്രൊബേഷന്‍ എസ് ഐ സനീത്, എസ് സി പി ഒമാരായ ജിനേഷ്, സരിത, സി പി ഒ ഉണ്ണിക്കുട്ടന്‍ വേട്ടാത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം: പുളിക്കല്‍ അങ്ങാടിയിലെ സ്വകാര്യ ബാങ്കിനെ പറ്റിച്ച് 2,20,000 രൂപ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാടാമ്പുഴ കുന്നത്ത്‌വീട്ടില്‍ ഫൈസലാ(30)ണ് അറസ്റ്റിലായത്. ഫൈസല്‍ പുളിക്കല്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിച്ച് കൊണ്ടോട്ടി സൗത്ത് ഇന്ത്യന്‍ ബേങ്കില്‍ പണയം വെച്ച സ്വര്‍ണമെടുത്ത് താങ്കളുടെ സ്ഥാപനത്തില്‍ പണയം വെക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. ഇതുപ്രകാരം അവിടെയുള്ള വനിതാ ജീവനക്കാരി കൊണ്ടോട്ടിയിലെത്തി.

Read more: നിരവധി തട്ടിപ്പുകേസുകളിൽ പ്രതി, വിജിലൻസ് അന്വേഷണം, ശരത് മോഹൻ എറണാകുളത്ത് പിടിയിൽ

ഫൈസല്‍ ഇവരെ പുറത്ത് നിര്‍ത്തി സൗത്ത് ഇന്ത്യന്‍ ബേങ്കിലേക്ക് കയറുകയും അല്‍പ്പം കഴിഞ്ഞ് പുറത്തുവരികയും ചെയ്തു.
ഫൈസല്‍ തന്റെ കൈവശം വെച്ചിരുന്ന ആഭരണം ജീവനക്കാരിക്ക് ബേങ്കില്‍ നിന്നെടുത്തതാണെന്ന് പറഞ്ഞ് നല്‍കുകയും ചെയ്തു. ആഭരണവുമായി ജീവനക്കാരി ഫൈസലിനെയും കുട്ടി ജ്വല്ലറിയിലെത്തി അപ്രൈസറെ കാണിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ ഇയാള്‍ മുങ്ങാന്‍ ശ്രമിക്കുകയും കടക്കാരും നാട്ടുകാരും പിടിച്ചുവെച്ച് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പില്ലാതെ സർവ്വീസ് റദ്ദാക്കി, ടിക്കറ്റ് തുക റീഫണ്ട് നൽകിയില്ല; എയർ ഏഷ്യയ്ക്കെതിരെ തൃശൂർ ഉപഭോക്തൃ കമ്മീഷൻ വിധി
മാസ്കില്ല, ഹെൽമറ്റില്ല, ബൈക്കിന് കൈകാണിച്ച പൊലീസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെട്ടു; യുവാവിന് 2.5 വർഷം തടവും പിഴയും, ശിക്ഷ 2020ലെ കേസിൽ