ഹൈക്കോടതി അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി വിജിലൻസിന്റെ അന്വേഷണവും ഇയാൾക്കെതിരെ നടക്കുന്നുണ്ട്.
കണ്ണൂർ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം സംസ്ഥാനത്തെ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. കോട്ടയം ഏറ്റുമാനൂർ സ്വദേശി ശരത് മോഹനാണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. കുറുവിലങ്ങാട്, ഏറ്റുമാനൂർ, ഗാന്ധിനഗർ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
ഹൈക്കോടതി അസിസ്റ്റന്‍റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി വിജിലൻസിന്റെ അന്വേഷണവും ഇയാൾക്കെതിരെ നടക്കുന്നുണ്ട്. 2013ൽ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പൊലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
