ബൈക്കുകൾ കൂട്ടിയിച്ച് ​ഗുരുതര പരിക്കേറ്റ ബിരുദ വിദ്യാർഥിനി മരിച്ചു  

Published : Nov 10, 2024, 03:40 AM IST
ബൈക്കുകൾ കൂട്ടിയിച്ച് ​ഗുരുതര പരിക്കേറ്റ ബിരുദ വിദ്യാർഥിനി മരിച്ചു  

Synopsis

വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപമാണ് ബൈക്കുകൾ ഇടിച്ചത്. ​ഗരുതരമായി പരിക്കേറ്റ ആൻമരിയയെയും സുഹൃത്തിനെയും എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

കിഴക്കമ്പലം (എറണാകുളം): ബൈക്കുകൾ കൂട്ടിയിടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിരുദ വിദ്യാർഥിനി മരിച്ചു. വയനാട് ചുണ്ടേൽ തുണ്ടത്തിൽ ഷാന്റി– രാജി ദമ്പതികളുടെ മകൾ ആൻമരിയ(19) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. അറയ്ക്കപ്പടി ജയഭാരത് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയാണ് ആൻമരിയ.

വ്യാഴാഴ്ച രാത്രി 11.30ന് കിഴക്കമ്പലം പുക്കാട്ടുപടി റോഡിൽ നയാര പെട്രോൾ പമ്പിന് സമീപമാണ് ബൈക്കുകൾ ഇടിച്ചത്. ​ഗരുതരമായി പരിക്കേറ്റ ആൻമരിയയെയും സുഹൃത്തിനെയും എറുണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോളടിച്ചതിന്റെ പണം ചോദിച്ചപ്പോൾ പമ്പ് ജീവനക്കാരിയെ ക്രൂരമായി മർദിച്ച് യുവാവ്; കേസെടുത്ത് എടക്കര പൊലീസ്
ഒരു പോറൽ പോലുമേൽക്കാതെ അതീവ ശ്രദ്ധയോടെ; കലത്തിൽ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്