
തൃശൂര്‍: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പിന്നിലൂടെ സ്കൂട്ടറിൽ വന്ന് കടന്ന് പിടിച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അസ്റ്റില്‍. മാപ്രാണം സ്വദേശി മുരിങ്ങത്തേരി വീട്ടിൽ ജെറാൾഡ് (24 വയസ്സ് ) ആണ് അറസ്റ്റിലായത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന സ്ത്രീക്ക് വാഹനത്തിന്റെ നമ്പർ നോക്കാൻ സാധിച്ചിരുന്നില്ല.
സ്ത്രീയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വിയ്യൂർ പോലീസ് പരിസരങ്ങളിലെ നിരവധി cctv ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയ് ആണ് പ്രതിയെന്ന് മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. വിയ്യൂർ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജിനികുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീദേവി, സിവിൽ പോലീസ് ഓഫീസർ മാരായ അനിൽകുമാർ പി സി, വിമൽരാജ് എന്നിവരടങ്ങുന്ന സംഘം തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam