കുട്ടിക്കാലം മുതൽ പരിചയം, പ്രണയം നിരസിച്ചതോടെ കൊടിയ പക; വിദ്യാർത്ഥിനിയെ വെട്ടി വീഴ്ത്തി യുവാവ്

Published : Jan 31, 2023, 10:12 PM ISTUpdated : Jan 31, 2023, 10:16 PM IST
കുട്ടിക്കാലം മുതൽ പരിചയം, പ്രണയം നിരസിച്ചതോടെ കൊടിയ പക; വിദ്യാർത്ഥിനിയെ വെട്ടി വീഴ്ത്തി യുവാവ്

Synopsis

ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ഇടുക്കി: മൂന്നാറിൽ ടി ടി സി വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പ്രണയനൈരാശ്യം മൂലമാണ് ആക്രമണമെന്നാണ് വിവരങ്ങള്‍. വിദ്യാര്‍ത്ഥിനിയെ വെട്ടിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. മൂന്നാറിൽ വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ പഠിക്കുന്ന ടി ടി സി വിദ്യാർത്ഥിനിയായ പാലക്കാട് കോഴിപ്പാറ ഇട്ടിപുരത്ത് വീട്ടിൽ ആൽബർട്ട് സൗരിയർ മകൾ പ്രിൻസിയെയാണ് ആണ്‍ സുഹൃത്ത് വെട്ടി പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി പാലക്കാട് സ്വദേശി ആൽബിൻ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. പഴയ മൂന്നാർ സ്കൂളിൽ പഠിക്കുന്ന പ്രിൻസി സ്കൂൾ കഴിഞ്ഞ് താമസ സ്ഥലമായ നിർമ്മല ഹോസ്റ്റലിലേക്ക് പോകുംവഴി സീ സെവൻ ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ഒരേ നാട്ടുകാരായ പ്രിൻസിക്ക് കുട്ടികാലം മുതൽ ആൽബിനെ അറിയാമായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപ് ആൻസിയോടുള്ള സ്നേഹം ആൽബിൽ വെളിപ്പെടുത്തി. എന്നാൽ ആൻസി ഉൾകൊള്ളാൻ തയ്യാറായില്ല. ഇതിനിടെ  ടിടിസി വിദ്യാഭ്യാസത്തിനായി യുവതി നാട്ടിൽ നിന്ന് മൂന്നാറിലെത്തി. എന്നാൽ, ഫോൺ നമ്പര്‍ സംഘടിപ്പിച്ച് ആൽബിൻ ശല്യപ്പെടുത്തൽ തുടർന്നു. കഴിഞ്ഞ ദിവസം ആൽബിന്‍റെ ഫോൺ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു.

തുടർന്നാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രിന്‍സി പഠിക്കുന്ന സ്ഥലം മനസിലാക്കി പ്രതി മൂന്നാറിലെത്തിയത്. സ്കുൾ കഴിയുന്നതുവരെ കാത്ത് നിന്ന ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് പ്രിന്‍സി എത്തിയപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. നാട്ടുകാരാണ് യുവതിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി