
കോഴിക്കോട്: ജില്ലയില്‍ പ്രളയാന്തരം നടത്തിയ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം. ഓപ്പറേഷന്‍ നവജീവന്‍ എന്ന പേരില്‍ പ്രളയസമയത്ത് നടത്തിയ പൊതു സ്വാകാര്യ പങ്കാളിത്ത പ്രവര്‍ത്തനങ്ങളുടെ ഏകോപനവും മാതൃകപരമായ നടത്തിപ്പുമാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രളയബാധിതമേഖലയെ ഏഴ് സോണായി തിരിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, സ്വകാര്യആശുപത്രി സംഘടനകള്‍, പ്രോഫഷണല്‍ സംഘടനകള്‍, വളണ്ടിയര്‍ സംഘടനകള്‍ എന്നിവരെ ഏകോപിപ്പിച്ച് 280 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്തിയിരുന്നു.
ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കാന്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന WADEM 2019(World Association of Disasater & Emergency Medicine)-ലേക്ക് നവജീവന്‍ പരിപാടി ഏകോപിപ്പിച്ച ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ നവീന്‍, കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോ സോണിയ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ രാജ്യങ്ങളിലെയും വിദഗ്ധര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കോഴിക്കോട് ജില്ലയിലെ പ്രളയകാല പ്രവര്‍ത്തനത്തെക്കുറിച്ച് ഇവര്‍ പ്രബന്ധാവതരണവും ചര്‍ച്ചയും നടത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam