വനിതാ ഐപിഎസ് ഓഫീസറെ അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Published : May 07, 2019, 09:33 AM ISTUpdated : May 07, 2019, 10:45 AM IST
വനിതാ ഐപിഎസ് ഓഫീസറെ അക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Synopsis

പൂന്തുറ സ്വദേശി  സലിം ആണ് പിടിയിലായത്. തിങ്കളാഴ്ച്ച അർദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍ കാറ്ററിംഗ് സർവ്വീസ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: തിരുവല്ലത്ത്  പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ്  ഓഫീസർക്ക് നേരെ അക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പൂന്തുറ സ്വദേശി  സലിം ആണ് പിടിയിലായത്. തിങ്കളാഴ്ച്ച അർദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍ കാറ്ററിംഗ് സർവ്വീസ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു. സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഞായാറാഴ്ച രാവിലെ ആറുമണിയോടെ ബൈക്കിലെത്തിയ യുവാവ് കോവളം ബൈപാസിൽ വേങ്കറ- കൊല്ലന്തറ  സർവീസ് റോഡിൽ സ്കാനിയ സർവീസ് സെൻറിന് മുന്നിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന യുവ ഐപിഎസ്  ഉദ്യോഗസ്‌ഥയെ ആക്രമിച്ച് മാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. 

തിരുവല്ലം ജംഗ്ഷന് സമീപമുള്ള സ്വകാര്യ കാർ കമ്പനിയുടെ സിസിടിവി ക്യാമറയിൽ യുവാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും വ്യക്തമല്ലായിരുന്നു. പ്രതിയെ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പൊലീസ് ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് യുവാവിനെ കുറിച്ച് നിർണായക വിവരങ്ങൾ ഷാഡോ പൊലീസിന് ലഭിച്ചത്. ഐപിഎസ് ട്രെയിനിങ്ങിൻറെ ഭാഗമായി തിരുവല്ലം സ്റ്റേഷനിൽ എസ്എച്ച്ഒ ആയി ജോലി നോക്കുന്ന ഐശ്വര്യ പ്രശാന്ത് ഡോംഗ്രക്ക് ആണ് ദുരനുഭവം നേരിടേണ്ടി വന്നത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് റെയിഞ്ച് റോവർ കാർ കത്തിനശിച്ചു; യാത്രക്കാർ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ