എസ്എസ്എല്‍സിക്ക് വയനാട്ടില്‍ വിജയശതമാനം കുറഞ്ഞു; നൂറുശതമാനത്തില്‍ വര്‍ദ്ധന

By Web TeamFirst Published May 7, 2019, 10:26 AM IST
Highlights

എസ്എസ്എല്‍സി പരീക്ഷയില്‍ പ്രകടനം മെച്ചപ്പെടുത്തനാകാതെ വയനാട് ജില്ല. 93.22 ശതമാനമാണ് ഇത്തവണ ജില്ലയുടെ വിജയ ശതമാനം. കഴിഞ്ഞവര്‍ഷം 93.87 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവുള്ള ജില്ലയാണ് വയനാട്. ഇത്തവണയും സംസ്ഥാന ശരാശിക്ക് താഴെയാണ് വയനാടിന്‍റെ സ്ഥാനം. 

കല്‍പ്പറ്റ: എസ്എസ്എല്‍സി പരീക്ഷയില്‍ പ്രകടനം മെച്ചപ്പെടുത്തനാകാതെ വയനാട് ജില്ല. 93.22 ശതമാനമാണ് ഇത്തവണ ജില്ലയുടെ വിജയ ശതമാനം. കഴിഞ്ഞവര്‍ഷം 93.87 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്ത് വിജയശതമാനം ഏറ്റവും കുറവുള്ള ജില്ലയാണ് വയനാട്. ഇത്തവണയും സംസ്ഥാന ശരാശിക്ക് താഴെയാണ് വയനാടിന്‍റെ സ്ഥാനം. 

അതേ സമയം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. 26 സ്‌കൂളുകളാണ് ഇത്തവണ നൂറുശതമാനം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞവര്‍ഷം 21 സ്‌കൂളുകളായിരുന്ന സ്ഥാനത്ത് അഞ്ച് സ്‌കൂളുകള്‍ക്ക് കൂടി ഇത്തവണ 100 ശതമാനം വിജയമുണ്ട്. 18 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇത്തവണ നൂറുശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 14 ആയിരുന്നു. 

60 സര്‍ക്കാര്‍ സ്കൂളുകള്‍, 23 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലായി 6055 പെണ്‍കുട്ടികളും 6073 ആണ്‍കുട്ടികളും ഉള്‍പ്പെടെ 12,128 വിദ്യാര്‍ഥികള്‍ ജില്ലയില്‍ പരീക്ഷയെഴുതിയതില്‍ 11,306 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. യോഗ്യത നേടിയവരില്‍ 5689 പെണ്‍കുട്ടികളും 5617 ആണ്‍കുട്ടികളുമാണ്. 815 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 

മൂന്ന് എയ്ഡഡ് സ്‌കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളും ഇത്തവണ നൂറുശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞവര്‍ഷം രണ്ട് എയ്ഡഡ് സ്‌കൂളുകളും അഞ്ച് അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 815 വിദ്യാര്‍ഥികളാണ് ഇത്തവണ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇതില്‍ 527 പെണ്‍കുട്ടികളും 288 ആണ്‍കുട്ടികളും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം 715 പേരാണ് മുഴുവന്‍ എ പ്ലസ് നേടിയിരുന്നത്.

സര്‍ക്കാര്‍മേഖലയില്‍ നിന്ന് 77 ആണ്‍കുട്ടികളും 156 പെണ്‍കുട്ടികളുമാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എയ്ഡഡ് മേഖലയില്‍ നിന്ന് 144 ആണ്‍കുട്ടികളും 286 പെണ്‍കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് നേടി. അണ്‍ എയ്ഡഡ് മേഖലയില്‍ നിന്ന് 67 ആണ്‍കുട്ടികളും 85 പെണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പട്ടിക ജാതി - വര്‍ഗ വിഭാഗത്തില്‍ നിന്ന് 26 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയട്ടുണ്ട്. ഇതില്‍ 17 വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നാണ്. ആറ് വിദ്യാര്‍ഥികള്‍ അണ്‍എയ്ഡഡ് മേഖലയില്‍നിന്നുള്ളവരും മൂന്ന് വിദ്യാര്‍ഥികള്‍ എയ്ഡഡ് മേഖലയില്‍നിന്നുള്ളവരുമാണ്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6943 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 6321 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. എയ്ഡഡ് സ്‌കൂളുകളില്‍ 4756 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 4556 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 429 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി നൂറുശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് ജിഎച്ച്എസ്എസ് മീനങ്ങാടിയിലാണ്. 405 വിദ്യാര്‍ഥികള്‍. ഇതില്‍ 366 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത് തൃക്കൈപ്പറ്റ ജിഎച്ച്എസിലാണ്. 21 വിദ്യാര്‍ഥികള്‍. ഇവിടെ 100 ശതമാനം വിജയമുണ്ട്. 

click me!