
ഇടുക്കി: മകളുടെ വിവാഹത്തിന് സമ്മാനവുമായി എത്തിവർക്ക് മാവിൻ തൈ മറുപടി സമ്മാനം നൽകി ദേവികുളം ബിഡിഒ ഗിരിജ ബാലാജി. കോവിഡ് പ്രാട്ടോകോൾ നിലനിൽക്കുന്നതിനാൽ കുറച്ചു പേർക്ക് മാത്രമായിരുന്നു മകൾ അർച്ചന ബാലാജിയുടെ വിവാഹത്തിന് ക്ഷണം ലഭിച്ചത്. ബുധനാഴ്ച അടിമാലി സെന്‍റ് ജോർജ്ജ് പള്ളിയിൽവെച്ചായിരുന്നു വിവാഹം.
കൈനിറയെ സമ്മാനവുമായി എത്തിയവർക്ക് മറുപടി സമ്മാനം മാവിൻ തൈകളായി ഉദ്യോഗസ്ഥ മടക്കി നൽകി. സർക്കാരിന്‍റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സ്വന്തം പണം മുടക്കിയാണ് തൈകൾ നൽകിയത്.
വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും തൈ ലഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി ജി കെ ഫിലിപ്പിനാണ് ഗിരിജ ബാലാജി ആദ്യ തൈ നൽകിയത്. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും വ്യത്യസ്ത അനുഭവമായി തൈവിതരണം മാറി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam