റിപ്പബ്ലിക് ദിനത്തില്‍ സബ്കളക്ടര്‍ രേണുരാജിന്‍റെ മാതൃകയ്ക്ക് കൈയ്യടി

By Web TeamFirst Published Jan 26, 2019, 8:58 PM IST
Highlights

കൈയിൽ ഗ്ലൗസണിഞ്ഞെത്തിയ രേണുരാജ് പ്രദേശത്തെ മാലിന്യവിമുക്തമാക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. തുടർന്ന് പഴയ മൂന്നാറിലെത്തിയ അവർ മൂന്നാർ സന്ദർശനത്തുന്ന സഞ്ചാരികൾ കഴിച്ചിട്ട് വലിച്ചെറിയുന്ന പാത്രങ്ങൾ കുപ്പികൾ എന്നിവ വിദ്യാർത്ഥികളോടൊപ്പം ക്യാരി ബാഗുകളിൽ ശേഖരിച്ചു

ഇടുക്കി: റിപ്പബ്ലിക്ക് ദിനത്തിൽ നാടിന് മാതൃകയായി മാറി ദേവികുളം സബ് കളക്ടർ രേണുരാജ്. രാവിലത്തെ തിരക്കുകൾ ഒഴിഞ്ഞതോടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ആളുകളെയും സ്കൂൾ വിദ്യാർത്ഥികളെയും വിളിച്ചുവരുത്തി മൂന്നാറിലെ മാലിന്യവിമുക്തമാക്കുന്നതിനുള്ള നടപടികളാണ് അവർ സ്വീകരിച്ചത്. 

കൊടിയേറ്റം കഴിഞ്ഞതോടെ കൈയിൽ ഗ്ലൗസണിഞ്ഞെത്തിയ രേണുരാജ് പ്രദേശത്തെ മാലിന്യവിമുക്തമാക്കാൻ എല്ലാവരോടും ആവശ്യപ്പെട്ടു. തുടർന്ന് പഴയ മൂന്നാറിലെത്തിയ അവർ മൂന്നാർ സന്ദർശനത്തുന്ന സഞ്ചാരികൾ കഴിച്ചിട്ട് വലിച്ചെറിയുന്ന പാത്രങ്ങൾ കുപ്പികൾ എന്നിവ വിദ്യാർത്ഥികളോടൊപ്പം ക്യാരി ബാഗുകളിൽ ശേഖരിച്ചു. 

മുതിരപ്പുഴയിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് വൃത്തിയാക്കിയത്. സാധരണ തിരക്കുകൾ ഒഴിയുന്നതോടെ മുറിക്കുള്ളിലോ സ്വന്തം നാട്ടിലേക്കോ മടങ്ങുന്ന ഓഫീസർമാർക്ക് മുന്പിൽ യഥാർഥത്തിൽ ഇവർ വ്യത്യസ്ഥയാവുകയാണ്.

click me!