
ഇടുക്കി: പുഴയില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശി മുടയാനിയില്‍ സുരേഷിന്‍റെ മകന്‍ അഭയ് എം എസ് ആണ് അപകടത്തില്‍ മരിച്ചത്. കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അഭയ്. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം നടന്നത്. അവധിയായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുഞ്ചിത്തണ്ണി വള്ളക്കടവിന് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ കുളിക്കാനെത്തിയതാിരുന്നു അഭയ്.
കുളിക്കുന്നതിനിടയില്‍ ചതുപ്പിന് സമാനമായ സ്ഥലത്ത് അഭയ് മുങ്ങിപ്പോകുകയായിരുന്നു. സുഹൃത്തുക്കള്‍ സമീപത്തെ കടയിലെത്തി വിവരം അറിയിച്ചതോടെ പ്രദേശവാസികളെത്തി അഭയിനെ പുഴയില്‍ നിന്ന് പുറത്തെടുത്തു. അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രളയത്തിന് പിന്നാലെ അപകടമൊളിഞ്ഞ് കിടക്കുന്ന നിരവധി തുരുത്തുകള്‍ മുതിരപ്പുഴയാറ്റില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ആഴവും അപകടവും തിരിച്ചറിയാതെ അഭയ് ഈ തുരുത്തില്‍ ഇറങ്ങിയതാകാം അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam