Chotanikkara temple : ജീവിതം ദേവിക്ക് സമര്‍പ്പിച്ചു; ചോറ്റാനിക്കര ക്ഷേത്രത്തിന് 60 സെന്റ് സ്ഥലം കൈമാറി ഭക്ത

Published : Feb 19, 2022, 07:18 AM ISTUpdated : Feb 19, 2022, 07:24 AM IST
Chotanikkara temple : ജീവിതം ദേവിക്ക് സമര്‍പ്പിച്ചു; ചോറ്റാനിക്കര ക്ഷേത്രത്തിന് 60 സെന്റ് സ്ഥലം കൈമാറി ഭക്ത

Synopsis

20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി.  

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് (Chotanikkara devi) 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത. ചേര്‍ത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണു (Santha L Pillai) മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം  സ്ഥലം ദേവിക്കു കാണിക്കയായി നല്‍കിയത്. ഒരു മാസം മുമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി.

20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവന്‍ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തില്‍ തുടര്‍ന്നു. ശാരീരിക അവശതകള്‍ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമര്‍പ്പിക്കാന്‍ വില്‍പത്രം എഴുതിയത്. 

ദേവസ്വം ബോര്‍ഡ് അംഗം വി.കെ. അയ്യപ്പന്‍, കമ്മിഷണര്‍ എന്‍. ജ്യോതി, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ എം.ജി. യഹുലദാസ് എന്നിവരും വില്‍പത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.

വിഘ്‍നേശ് ശിവനും നയൻതാരയും ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി- വീഡിയോവിഘ്‍നേശ് ശിവനും നയൻതാരയും ചോറ്റാനിക്കരയില്‍ മകം തൊഴാനെത്തി

ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ (Chottanikkara Makam 2022,) ഇന്ന് നടക്കുകയാണ്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ദര്‍ശനം. ഒരേസമയം എഴുന്നേറ് പേരെ  വരെ ക്ഷേത്രത്തില്‍ അനുവദിക്കുന്നുണ്ട്. ചോറ്റാനിക്കര മകം തൊഴാൻ സാമൂഹ്യ സാംസ്‍കാരിക സിനിമാ രംഗത്തെ അടക്കം ഒട്ടേറെ പേരാണ് എത്തിയിരിക്കുന്നത്.

രണ്ട് മണിയോടെയാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണി വരെയാണ് മകം തൊഴല്‍. വില്വമംഗലം സ്വാമിയാര്‍ക്ക് ദേവി ദര്‍ശനം നല്‍കിയതാണ് മകം തൊഴലുമായി ബന്ധപ്പെട്ട ഐതിഹ്യം. ചലച്ചിത്രപ്രവര്‍ത്തകരായ വിഘ്‍നേശ് ശിവനും (Vignesh Shivan) നയൻതാരയും (Nayanthara) പാര്‍വതി (Parvathy) തുടങ്ങിയ പ്രമുഖരടക്കമുള്ള ഒട്ടേറെ പേരാണ് മകം തൊഴാനെത്തിയിരിക്കുന്നത്.

PREV
click me!

Recommended Stories

വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു
വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ മുൻഭാഗത്തെ പടിയിൽ പാമ്പ്, അറിയാതെ ചവിട്ടി, കടിയേറ്റ് മൂന്നാം ക്ലാസുകാരൻ മരിച്ചു