
പാലക്കാട്: പബ്ജി കളിക്കാൻ ഫോൺ വാങ്ങിക്കൊടുക്കാത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അഭിജിത്താണ് വീടിന് മുന്നിലെ ഊഞ്ഞാലിൽ തൂങ്ങി മരിച്ചത്. അട്ടപ്പാടി സ്വദേശി ബിന്ദുവിന്റെ മകനാണ്. ജെല്ലിപ്പാറ മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിയാണ്. പത്താംക്ലാസ് പരീക്ഷാഫലം കാത്തിരിക്കെയാണ് ആത്മഹത്യ.
തുടർച്ചയായി പബ്ജി കളിച്ച് ഗെയിമിൽ അടിമപ്പെട്ടതിനെ തുടർന്ന് അഭിജിത്തിനെ കൗൺസിലിംഗിന് വിധേയനാക്കിയിരുന്നു. എന്നാൽ തുടർന്നും അഭിജിത്ത് പബ്ജി കളിക്കാനുള്ള പ്രവണത പ്രകടിപ്പിച്ചു. പബ്ജി കളിക്കാൻ പുതിയ ഫോൺ വേണമെന്ന് വാശിപിടിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് പിന്നീട് വാങ്ങിത്തരാമെന്ന് ബിന്ദു മകനെ അറിയിച്ചു. എന്നാൽ ഇത് കൂട്ടാക്കാൻ അഭിജിത്ത് തയ്യാറായില്ല. ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കുകയാണ് ബിന്ദു.
28 ദിവസം മുമ്പ് പ്രസവിച്ച യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്ആര്‍. ഭവനിലെ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടുകാര്‍ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ മുറിയിൽ സുജിനിയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. 28 ദിവസം മുമ്പാണ് സുജിനി ആൺകുഞ്ഞിന് ജന്മം നൽകിയത്. അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിനിയെ രക്ഷിക്കാനായില്ല. ഭർത്താവ് അഭിലാഷ് പാലക്കുന്നിലെ ഓട്ടോ ഡ്രൈവറാണ്. മകള്‍: ശ്രേയയ. സഹോദരങ്ങള്‍: അഭിലാഷ്, സുപ്രിയ, സജിനി. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളാണ് സുജിനി.
പബ്ജിക്ക് അടിമയായ 14കാരന്‍ മാതാവിനെയും സഹോദരങ്ങളെയും വെടിവെച്ച് കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam