വാട്ടർ ബിൽ അടച്ചോ...? ഇല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുക മാത്രമല്ല, വലിയ പണികിട്ടും, മുന്നറിയിപ്പ്!

Published : Jul 14, 2023, 07:29 PM IST
വാട്ടർ ബിൽ അടച്ചോ...? ഇല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുക മാത്രമല്ല, വലിയ പണികിട്ടും, മുന്നറിയിപ്പ്!

Synopsis

കണക്ഷന്‍ വിച്ഛേദിക്കൽ ഒഴിവാക്കാൻ വാട്ടര്‍ ബില്‍ യഥാസമയം അടയ്ക്കുക 

തിരുവനന്തപുരം: വാട്ടർ ബില്ല് അടച്ചോ?, ഇല്ലെങ്കിൽ എത്രയും വേഗം  കുടിശ്ശിക തീർത്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി.  വാട്ടര്‍ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം, ചില ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും യഥാസമയം ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. 

കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ,  കുടിശികയ്ക്കു പുറമെ പിഴ കൂടി അടച്ചാല്‍ മാത്രമേ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയൂ. ബില്‍ തുക അടയ്ക്കാതിരുന്നാൽ  കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചു പോവുകയും ചെയ്യുന്നു.

ഇതുമൂലം പദ്ധതിക്കായി ചെലവഴിച്ച വൻതുക പാഴാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍നിന്ന് തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍  വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍  സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read more: വൈദ്യുതി മീറ്റര്‍ റീഡിംഗ്: സുപ്രധാന അറിയിപ്പുമായി കെഎസ്ഇബി

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത തുടരണം

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂത്താടികള്‍ പൂര്‍ണ വളര്‍ച്ചയെത്തി കൊതുകുകളാകുന്നതിന് ഏതാണ്ട് 7 ദിവസം വരെ ആവശ്യമാണ്. അതിനാല്‍ വീട്ടിലെ അകത്തും പുറത്തുമുള്ള വെള്ളക്കെട്ടുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒഴിവാക്കിയാല്‍ കൂത്താടികള്‍ കൊതുകുകളായി പരിണമിക്കുന്നത് തടയാനാകും. ചില ഫ്രിഡ്ജുകളുടെ പിന്‍ഭാഗത്ത് കെട്ടിനില്‍ക്കുന്ന വെള്ളം, ടയറുകള്‍ക്കുള്ളിലും മറ്റും കെട്ടി നില്‍ക്കുന്ന വെള്ളം തുടങ്ങി നാം പ്രതീക്ഷിക്കാത്തതോ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്തതോ ആയ ഇടങ്ങളിലും കൂത്താടികള്‍ ഉണ്ടാവാം. ഡെങ്കിപ്പനി വ്യാപനം ഒഴിവാക്കുന്നതിന് വരുന്ന ആഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു