ഹരിപ്പാട് നിർത്തിയിട്ട ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ മോഷണംപോയി

Published : Feb 01, 2021, 07:07 PM IST
ഹരിപ്പാട് നിർത്തിയിട്ട ടാങ്കർ ലോറിയിൽ നിന്ന് ഡീസൽ മോഷണംപോയി

Synopsis

 ടാങ്കർ ലോറിയിൽ നിന്നും ഡീസൽ മോഷണംപോയി ദേശീയപാതയിൽ കരുവാറ്റാ ആശ്രമം ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കറിൽ നിന്നാണ് 320ലിറ്റർ ഡീസൽ മോഷണം പോയത്. 

ഹരിപ്പാട്: ടാങ്കർ ലോറിയിൽ നിന്നും ഡീസൽ മോഷണംപോയി ദേശീയപാതയിൽ കരുവാറ്റാ ആശ്രമം ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ടാങ്കറിൽ നിന്നാണ് 320ലിറ്റർ ഡീസൽ മോഷണം പോയത്. 

തെങ്കാശിയിൽ നിന്നും ഗ്യാസ് ലോഡ് എടുക്കാനായി മംഗലാപുരത്തേക്ക് പോയ ലോറി ആയിരുന്നു. പുലർച്ചെ നാലുമണിയോടെ ഡ്രൈവർ വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ഇന്ധനം കുറവാണ് എന്നുള്ള സിഗ്നൽ കാണിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇന്ധന ടാങ്കിന്റെ ലോക്ക് കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലോറി നിർത്തിയിട്ടിരുന്നതിന് സമീപമുള്ള സ്കൂളിന്റെ കോമ്പൗണ്ടിലേക്ക് ആണ് മോഷ്ടിച്ച ഇന്ധനം ആദ്യം മാറ്റിയതെന്ന് കരുതുന്നു. തുടർന്ന് വാഹനത്തിൽ സ്കൂളിന്റെ ഗേറ്റ് വഴി അകത്തെത്തി ഇന്ധനം കടത്തിക്കൊണ്ടു പോവുകയായിരുന്നു. 

സമീപത്തുതന്നെ ഉണ്ടായിരുന്ന മറ്റൊരു ലോറിയിലെ ഡ്രൈവറുടെ മൊബൈൽ ഫോൺ പുലർച്ചെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തി വാങ്ങിയ സംഭവവും ഉണ്ടായി. ഈ മേഖലയിൽ ഇന്ധന-സ്റ്റെപ്പിനി ടയർ മോഷണം തുടങ്ങി സമാനമായ സംഭവങ്ങൾ നേരത്തെയും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം