
തൃശൂർ: ദേശീയ പുരസ്കാരം നേടിയ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആയ സച്ചിയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ കവിതാ പുരസ്കാരം യുവ കവയിത്രി പി വിഷ്ണുപ്രിയക്ക്. 'ഇണക്കമുള്ളവരുടെ ആധി 'എന്ന കൃതിയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
സച്ചി സ്മാരക സമിതി മികച്ച മലയാള കവിതാ സമാഹാരത്തിന് 2022 മുതൽ പുരസ്കാരം നൽകി വരുന്നുണ്ട്. 25,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. കെ സച്ചിദാനന്ദൻ, പി എൻ ഗോപീകൃഷ്ണൻ , എസ് എം ജീവൻ ,എം. ഹരിദാസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. ഡിസംബർ 27 ശനിയാഴ്ച വൈന്നേരെ 4.30 ന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന അനുസ്മരണത്തിൽ സംവിധായകൻ കമൽ പുരസ്കാരം സമ്മാനിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam