മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, പരാതി നൽകിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചു വിട്ടതായി ആരോപണം

Published : Aug 14, 2023, 01:34 PM ISTUpdated : Aug 14, 2023, 04:39 PM IST
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, പരാതി നൽകിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചു വിട്ടതായി ആരോപണം

Synopsis

ഐ പി ടി ഐഎഫ് ഡയറക്ടർമാരായ ഡോ. ആൽബർട്ട് സണ്ണി, ഡോ. വിജയ് എന്നിവർക്കെതിരെ തൊഴിൽ ഇടത്തിലെ മാനസിക പീഡനത്തിന് പരാതി നൽകിയവർക്കെതിരെയാണ് നടപടി എടുത്തത്.

പാലക്കാട്‌ : മാനസിക പീഡനത്തിന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയ ജീവനക്കാരെ പിരിച്ചു വിട്ടതായി പരാതി. കേന്ദ്ര സർക്കാർ സ്ഥാപനമായ പാലക്കാട്‌ ഐഐടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐപിടിഐഎഫിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ട പിരിച്ചുവിടലെന്ന് പരാതി ഉയർന്നിരിക്കുന്നത്. കരാർ തൊഴിലാളികളാണെന്ന കാരണം പറഞ്ഞാണ് 5 പേരെ ഒരുമിച്ചു പുറത്താക്കിയത്. എന്നാൽ ചട്ടം പാലിച്ചാണ് കരാർ ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

ഒരാളും നിരാശപ്പെടരുത്, ബ്രാൻഡ് മുഖ്യം; ഓണക്കാലത്ത് മദ്യവിൽപ്പന പൊടിപൊടിക്കാൻ ബെവ്കോയുടെ നിർദേശങ്ങൾ ഇങ്ങനെ...

പാലക്കാട് ടെക്നിക്കൽ ഹബ്ബാണ് ഐപിടിഐഎഫ്. ഇവിടത്തെ പബ്ലിക് റിലേഷൻ ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാർക്കറ്റിംഗ്- എച്ച്ആർ വിഭാഗത്തിലെ മറ്റു മൂന്നു ജീവനക്കാർ എന്നിവരെയാണ് ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയതായി അറിയിപ്പ് വന്നത്. രാജിവച്ചു പോകാനായിരുന്നു നിർദ്ദേശം. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ബോർഡ് ഡയറക്ടേഴ്സിന്റെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാൽ വ്യക്തി വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നാണ് ജീവനക്കാരുടെ ആരോപണം. ഐ പി ടി ഐഎഫ് ഡയറക്ടർമാരായ ഡോ. ആൽബർട്ട് സണ്ണി, ഡോ. വിജയ് എന്നിവർക്കെതിരെ തൊഴിലിടത്തിലെ മാനസിക പീഡനത്തിന് പരാതി നൽകിയവർക്കെതിരെയാണ് നടപടി എടുത്തത്.

മാനദണ്ഡങ്ങൾ പാലിക്കാതെ ഐപിടിഐഎഫിൽ കൂട്ടപ്പിരിച്ചുവിടലെന്ന് പരാതി

ഡയറക്ടർമാർക്ക് എതിരെയുള്ള പരാതിയിൽ ആഭ്യന്തര സമിതി അന്വേഷണം നടത്തിയിരുന്നു. എന്നാൽ ആരോപിതരുടെ സുഹൃത്തുക്കൾ തന്നെയാണ് സമിതിയിൽ ഉണ്ടായിരുന്നതെന്നും പരാതിക്കാർ പറയുന്നു. തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പിരിച്ചുവിടലെന്നും ജീവനക്കാർ ആരോപിക്കുന്നു. ഉന്നതതലത്തിൽ പരാതി കൊടുക്കാനാണ് ഇവരുടെ തീരുമാനം. യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 

വൃദ്ധ സദനത്തിൽവെച്ച് ഒന്നിച്ചവർ, ഒടുവിൽ ലക്ഷ്മി അമ്മാളുവിനെ തനിച്ചാക്കി കൊച്ചനിയൻ വിട വാങ്ങി

 

 

 

ASIANET NEWS
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു