ബി. ​ഗോപാലകൃഷ്ണനും മന്ത്രി ഒ.ജെ. ജനീഷും തമ്മിൽ തർക്കം, നഷ്ടപരിഹാരത്തിൽ തീരുമാനം വേണമെന്ന് ബിജെപി നേതാവ്

Published : May 23, 2026, 01:10 PM IST
B Gopalakrishnan

Synopsis

തൃശൂരിൽ ആനയിടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണനും മന്ത്രി ഒ.ജെ. ജനീഷും തമ്മിൽ തർക്കമുണ്ടായി. കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് നിരവധി വാഹനങ്ങളും വീടുകളുടെ മതിലുകളും തകർത്തത്. നാശനഷ്ടം നൽകാതെ ആനയെ മാറ്റാൻ സമ്മതിക്കില്ലെന്ന് ബി. ഗോപാലകൃഷ്ണൻ നിലപാടെടുത്തു.

 

തൃശൂർ ആനയിടഞ്ഞ് നാശനഷ്ടമുണ്ടാക്കിയ സംഭവത്തിൽ ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണനും മന്ത്രി ഒ.ജെ. ജനീഷും തമ്മിൽ തർക്കം. ആനയെ ഉടൻ ജനവാസ മേഖലയിൽ നിന്ന് മാറ്റും. നാശനഷ്ടം നൽകാതെ ആനയെ മാറ്റാൻ സമ്മതിക്കില്ലെന്ന് ബി. ഗോപാലകൃഷ്ണൻ മന്ത്രിയോട് അറിയിച്ചു. നിരവധി നാശനഷ്‌മാണ് ഉണ്ടാക്കിയത്. വാഹനങ്ങളും വീടുകളുടെ മതിലുകളും തകർത്തു.

തൃശ്ശൂരിൽ ആനയിടഞ്ഞു, കൊല്ലത്ത് നിന്നെത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്. ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു. തളയ്ക്കാൻ ശ്രമം തുടരുന്നു. പാറമേക്കാവിൽ തൊഴീക്കാൻ എത്തിച്ച ആനയാണ് ഇടഞ്ഞത്. കാലിലെ ചങ്ങല ഉടക്കിയതിനെ തുടര്‍ന്ന് ആന ഒരു വീടിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വീടിന്‍റെ ഒരു ഭാഗം ആന തകര്‍ത്തിരിക്കുകയാണ്. കാറിന് അകത്ത് ഒരു സ്ത്രീ ഉണ്ടായിരുന്ന സമയത്താണ് ആന കാര്‍ കുത്തിമറിച്ചത്. രണ്ടരകിലോമീറ്ററോളം ഓടിയാണ് ആന ജനവാസ മേഖലയിലെത്തി നിലയുറപ്പിച്ചിരിക്കുന്നത്. എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. സിസിഎഫിനെ വിളിച്ച് അടിയന്തര നടപടി എടുക്കാൻ നിര്‍ദേശം നൽകിയതായി വനംമന്ത്രി ഷിബു ബേബി ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചില്ലിലും ചുവരുകളിലും രക്തക്കറ, ഗുരുമന്ദിരം തകർത്തത് ആര്? നഷ്ടമായത് 5,000 രൂപയോളം
ഇൻ്റർസിറ്റി എക്സ്പ്രസിന് നേരെ കല്ലേറ്; വിൻഡോയിൽ തട്ടിയ കല്ല് തെറിച്ച് കണ്ണിൽ കൊണ്ടു, യാത്രക്കാരിക്ക് പരിക്ക്