മദ്യം ഷെയറിട്ട് വാങ്ങിയതിലെ തർക്കത്തിൽ 36കാരനെ കുത്തിക്കൊന്ന 28കാരന് ജീവപര്യന്തം ശിക്ഷ

Published : Aug 30, 2025, 08:35 AM IST
court

Synopsis

കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ

ആലപ്പുഴ: മദ്യം ഷെയറിട്ട് വാങ്ങിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. ആലപ്പുഴയിൽ 2016ലുണ്ടായ കൊലപാതകത്തിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് കുന്നേല്‍വെളിവീട്ടില്‍ സനൽ എന്ന ഷാനിയെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി റോയി വര്‍ഗീസ് ശിക്ഷിച്ചത്. കോട്ടയം അയ്മനം പഞ്ചായത്ത് 20-ാം വാര്‍ഡ് ചീപ്പുങ്കല്‍ കൊച്ചുപറമ്പില്‍ വീട്ടില്‍ അനിയന്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. മദ്യം ഷെയറിട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യേറ്റത്തിലെത്തിയതിന് പിന്നാലെ സനൽ അനിയനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 

2016 ജൂലായ് 30-ന് വൈകീട്ട് ആറേമുക്കാലോടെ ദേശീയ പാതയ്ക്ക് കിഴക്കുവശം കലവൂര്‍ ബെവ്റജസ് ഷോപ്പിന് മുന്നിലാണ് അക്രമം നടന്നത്. സനല്‍ കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അനിയന്റെ കഴുത്തിന്റെ വലതുഭാഗത്ത് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അംബികാ കൃഷ്ണനും അഡ്വ. അഖില ബി. കൃഷ്ണയും ഹാജരായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു