മൂന്നു ദിവസത്തെ അനിശ്ചിതത്വം; താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു, നിരോധനം മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം

Published : Aug 30, 2025, 07:50 AM IST
thamarassery churram

Synopsis

ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല.

കോഴിക്കോട്: മൂന്നു ദിവസം നീണ്ട അനിശ്ചിതത്വത്തിന്റെ ഒടുവിൽ താമരശ്ശേരി ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിരോധനം തുടരും. മറ്റെല്ലാ വാഹനങ്ങളും പോലീസിന്റെ നിയന്ത്രണത്തോടെ കടത്തിവിടുന്നുണ്ട്.

ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഒരേ സമയം ഒരുവശത്ത് നിന്നും മാത്രം ചരക്കുവാഹനങ്ങൾക്ക് അനുവാദം നൽകുകയുള്ളൂ. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. അതേസമയം ചുരത്തിൽ നിരീക്ഷണം തുടരും.

കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വ്യാഴാഴ്ചയും ചുരം വ്യൂപോയന്റിനുസമീപം മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ ഉത്തരവിടുകയായിരുനന്നു. പിന്നീട് കോഴിക്കോട് കളക്ടര്‍ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. റോഡിലേക്ക് വീണ മണ്ണ് നീക്കിയതിന് ശേഷമാണ് കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ള വാഹനങ്ങൾ കയറ്റിവിട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി