
കൊല്ലം: ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയടിയിൽ കലാശിച്ചത്. കല്യാണ വിരുന്നിനിടെ ഒരു സംഘം ഐസ്ക്രീം ചോദിച്ചപ്പോൾ നൽകാത്തതിന് പിന്നാലെ തർക്കം ഉണ്ടായി. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്. പ്രശ്നത്തിൽ കൂടുതൽ പേർ ഇടപെട്ടതോടെ കൂട്ടയടിയായി. സംഭവത്തിൽ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam