സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി

Published : Sep 29, 2024, 12:07 PM IST
സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി

Synopsis

ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.   

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ ഒരു കൂട്ടം യുവാക്കൾ മർദിച്ചതായി പരാതി. വ്യൂപോയിൻ്റിന് സമീപത്തു വച്ചു ഇന്നലെ രാത്രിയിലാണ് കയ്യേറ്റം. ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം  പറഞ്ഞു. സൈഡ് നൽകുന്നതിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മാണ്ഡ്യയിൽ നിന്ന് അരിയുമായി എറണാകുളത്തേക്കുള്ള യാത്രയിൽ ആയിരുന്നു ലോറി. ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു