സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം: കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ കോഴിക്കേട്ട് പടിയിൽ

Published : Apr 05, 2022, 08:08 PM IST
സ്കൂട്ടറിലെത്തി കഞ്ചാവ് വിതരണം: കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ കോഴിക്കേട്ട് പടിയിൽ

Synopsis

കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ  സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടി. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ  സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്ന പുതിയ പാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടി.  ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡൻസാഫും മെഡിക്കൽ കോളേജ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. 

വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. തമിഴ്നാട്ടിൽ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം റീട്ടെയിൽ വിൽപനക്കാരാണ് സമൂഹത്തിലെ നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ.  വിൽപ്പനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പ്രതിയിൽ നിന്നും കണ്ടെടുത്തത്.

ജില്ലയിൽ വിഷു ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നു വെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് നഗരത്തിൽ വിഹന പരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല. 

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.  മെഡിക്കൽ കോളേജ്  പൊലീസ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.  ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത്  മെഡിക്കൽ കോളേജ് പോലീസ് സബ്ബ് ഇൻസ്പെക്ടർ അജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ടോൾ പിരിവിനെതിരെ പ്രതിഷേധം; പന്നിയങ്കര ടോൾ പ്ലാസ വഴി ഇനി സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ

പാലക്കാട്: പന്നിയങ്കര(panniyankara) ടോൾ പ്ലാസ (toll plaza)വഴി ഇനി സർവീസ് (service)നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ(private bus owners) . നാളെ മുതൽ പ്രത്യക്ഷ സമരം(protest) തുടങ്ങുമെന്നും ബസ് ഉടമകൾ അറിയിച്ചു. താൽകാലികമായി നിർത്തിവച്ചിരുന്ന ടോൾ പിരിവ് തുടങ്ങിയതോടെയാണ് നയം വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകൾ 
രം​ഗത്തെത്തിയത്.അതേസമയം സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ച് വ്യക്തമാക്കി. പന്നിയങ്കരയില്‍ ഇന്നലെ വരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു . നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്,

പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ ചെറിയതോതിൽ പ്രതിഷേധം ഉണ്ടായിരുന്നു. ബസുകൾ ട്രാക്കിൽ നിർത്തിയിട്ടു. പിന്നീട് ആളുകളെ ഇറക്കി വിട്ടു . മണിക്കൂറുകൾക്ക് ശേഷം ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. 

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങൾ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നൽകേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കിൽ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നൽകേണ്ടത്. വാൻ, കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കിൽ 135 രൂപയും നൽകണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍