റോഡരികിലെ ചുമരുകളില്‍ ഫോട്ടോ സഹിതം അശ്ലീല പോസ്റ്റര്‍; യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

Published : Apr 05, 2022, 08:03 PM IST
റോഡരികിലെ ചുമരുകളില്‍ ഫോട്ടോ സഹിതം അശ്ലീല പോസ്റ്റര്‍; യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

Synopsis

റോഡരികിലെ ചുവരുകളില്‍ ശ്രീജിത്ത്  യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും, ഫോൺ നമ്പറും, ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ പതിച്ചിരുന്നു. 

പാലക്കാട് : യുവതിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളെഴുതിയ പോസ്റ്റര്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുമരനെലൂർ സ്വദേശി  ടി.എസ് ശ്രീജിനെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.  
പോസ്റ്റർ മുഖേന സ്ത്രീയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്. 

എടപ്പാൾ മുതൽ ആനക്കര വരെ  റോഡരികിലെ ചുവരുകളില്‍ ശ്രീജിത്ത്  യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകളും, ഫോൺ നമ്പറും, ഫോട്ടോയും സഹിതമുള്ള പോസ്റ്ററുകൾ പതിച്ചിരുന്നു. ഫോണിലേക്ക് അശ്ലീലം പറഞ്ഞുള്ള വിളികളെത്തിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റോഡരുകിലെ പോസ്റ്ററുകള്‍ കണ്ടെത്തിയത്.

അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, കേസെടുത്ത് പൊലീസ്

കോഴിക്കോട്: അയൽവാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക്  മരക്കാട്ട് ചാലിൽ അഭിനന്ദ് (27) അയൽവാസി മരക്കാട്ട് വിജീഷ് (34)  എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച  പുലർച്ചെയാണ് സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ  വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.

കൊടുങ്ങലൂർ  ക്ഷേത്രത്തിൽ നിന്നും ഞായർ രാത്രി വൈകിട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ  ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍