വിന്‍റര്‍ കാര്‍ണിവലിന്‍റെ ലോഗോ പ്രകാശനം ചെയ്ത് ജില്ലാ കളക്ടര്‍

By Web TeamFirst Published Dec 7, 2019, 12:05 PM IST
Highlights

പുഷ്പമേള, വിവിധ കലാപരിപാടികള്‍, ഭക്ഷ്യമേള, വ്യാപാര മേള, അക്വാ ഷോ തുടങ്ങിയ പരിപാടികളാണ് വിന്‍റര്‍ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇടുക്കി: മൂന്നാറില്‍ നടക്കുന്ന വിന്‍റര്‍ കാര്‍ണിവലിന്‍റെ ലോഗോ പ്രദര്‍ശനം ജില്ലാ കളക്ടര്‍ എച്ച്. ദിനേഷന്‍ മൂന്നാറില്‍ നിര്‍വ്വഹിച്ചു. എറണാകുളം സ്വദേശി നന്ദുവാണ് 10 ദിവസം നീണ്ടുനില്‍ക്കുന്ന ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 21 മുതല്‍ ജനുവരി 5 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

പുഷ്പമേള, വിവിധ കലാപരിപാടികള്‍, ഭക്ഷ്യമേള, വ്യാപാര മേള, അക്വാ ഷോ തുടങ്ങിയ പരിപാടികളാണ് വിന്‍റര്‍ കാര്‍ണിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ദേവികുളം ആര്‍.ഡി.ഓ. ഓഫീസില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ എച്ച്.ദിനേശന്‍ വിന്‍റര്‍ കാര്‍ണിവല്‍ ലോഗോ സബ്ബ് കലക്ടര്‍ എസ്.പ്രേം കൃഷ്ണന് കൈമാറി പ്രകാശനം ചെയ്തു. 

എല്ലാ വര്‍ഷവും ഇത്തരം കാര്‍ണിവല്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇത് സാധ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്‍റണി, ഡിടിപിസി സെക്രട്ടറി ജയന്‍, പി വിജയന്‍, തഹസീല്‍ദാര്‍ ജിജി.എം.കുന്നപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം സ്വദേശിയായ നന്ദു. കെ .എസ് .ആണ് ലോഗോ തയ്യാറാക്കിയത്.

click me!