പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം ഒരുക്കി ജില്ലയിലെ കോൺഗ്രസ്

Published : Oct 01, 2026, 11:37 PM IST
VD Satheesan

Synopsis

പത്തനംതിട്ടയിലെത്തിയ വിഡി സതീശന് കോൺഗ്രസ് സ്വീകരണം നൽകി. ചടങ്ങിൽ സിപിഎമ്മിനും എസ്എഫ്ഐക്കുമെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. എന്നാൽ പരിപാടികൾക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം മടങ്ങി.

തിരുവല്ല: പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി വിഡി സതീശന് സ്വീകരണം ഒരുക്കി ജില്ലയിലെ കോൺഗ്രസ്. വേദിയിൽ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചും മുഖ്യൻ. എന്നാൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ വാഹനത്തിൽ ഓടിക്കയറി മടക്കം. ഉച്ചയ്ക്ക് രണ്ടരയോടെ ഡിസിസിയിൽ എത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അല്പം നേരത്തെ തന്നെ എത്തി. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തീരുമാനിച്ചിരുന്ന വഴി മാറി അടൂർ വഴിയാണ് പത്തനംതിട്ടയിലെത്തിയത്.

ഓമല്ലൂരിൽ ഉൾപ്പെടെ പ്രതിഷേധമുണ്ടാകുമെന്ന് മനസ്സിലാക്കി പോലീസ് യുവമോർച്ച പ്രവർത്തകരെ ഉൾപ്പെടെ കരുതൽ തടങ്കലിലാക്കിയിരുന്നു. പത്തനംതിട്ട ഡിസിസിയിൽ സ്വീകരണത്തിന് നന്ദി പറഞ്ഞ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തുടക്കം. പലതും തെറ്റായ പ്രചരണമെന്ന പറഞ്ഞ് ട്രാക്ക് മാറ്റി സിപിഎമ്മിനെതിരെയായി പിന്നെ. പിന്നിൽ ഗൂഡാലോചനയെന്നും സിപിഎമ്മും എസ്എഫ്ഐയും ക്രിമിനലുകളെ ഇറക്കുകയാണെന്നും ഇത്തരക്കാർക്കെതിരെ വേണ്ടത് ചെയ്യുമെന്നും മുഖ്യൻ.

ഗ്യാനേഷ് കുമാറിനെ രാജി വെയ്പ്പിക്കാൻ സമരം ചെയ്തപ്പോൾ എസ്എഫ്ഐക്ക് എന്ത് പ്രശ്നമെന്ന് യുവ നേതാക്കൾ ചോദിച്ചതുപോലെ മുഖ്യമന്ത്രിയും ഈചോദ്യം ആവർത്തിച്ചു.കേരളത്തിൽ സിപിഎം നേരിടുന്ന വിഷയങ്ങളെ മറക്കാനാണ് നിലവിലെ പ്രതിഷേധങ്ങൾ എന്നാണ് വി ഡി സതീശന്റെ പക്ഷം. BJPയ്ക്കെതിരെ സമരം ചെയ്യുമ്പോൾ സിപിഎമ്മിന് പൊള്ളുകയാണെന്നും പറഞ്ഞു. മന്ത്രി ഓജെ ജീഷന്റെ വാഹനം തടഞ്ഞതിലും ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രേഖപ്പെടുത്തി.

ഡിസിസിയിൽ നിന്നും നേരെ പത്തനംതിട്ട കാതലിക്കറ്റ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രി മടങ്ങുമ്പോൾ സർക്കാരിനെതിരായി യുഡിഎഫ് കൺവീനറുടെ പ്രസ്താവനയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ. ഒരു വാക്കുപോലും പറയാതെ പൊരിച്ചൊരിയുന്ന മഴയിൽ കാറിൽ കയറി മുഖ്യമന്ത്രി തിരുവല്ലയിലേക്ക്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന, രണ്ട് യുവാക്കൾ പിടിയിൽ, എംഡിഎംഎ കണ്ടെത്തിയത് വീട്ടിൽ നിന്നും
ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി