
കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മർദ്ദിച്ചെന്ന പരാതി ഒത്തുതീർപ്പായി. ഡോക്ടർ ജാൻസി ജെയിംസ് പരാതി പിൻവലിച്ചു. രോഗിയും ബന്ധുക്കളും ഡോക്ടർക്കെതിരെ പൊലീസിൽ പരാതിയുമായി എത്തിയതോടെയാണ്, കൂട്ടിരിപ്പുകാരി കരണത്തടിച്ചെന്ന പരാതി ഡോക്ടർ പിൻവലിച്ചത്. ഡോക്ടർക്കെതിരായ പരാതി രോഗിയും കുടുംബവും പിൻവലിച്ചു.
പൊലീസ് സ്റ്റേഷനിലെത്തി ഇരു വിഭാഗവും പരാതി പിൻവലിക്കുന്നതായി അറിയിച്ചു. ഡോക്ടർ മോശമായി പെരുമാറിയെന്നും ഭിന്നശേഷിക്കാരിയായ കൂട്ടിരിപ്പുകാരിയെ അസഭ്യം പറഞ്ഞ് രോഗിയ്ക്ക് ചികിൽസ നിഷേധിച്ചെന്നുമായിരുന്നു ഡോക്ടർക്കെതിരായ പരാതി. രോഗിക്കൊപ്പം എത്തിയ സ്ത്രീ മുഖത്തടിച്ചുവെന്നാണ് ജാൻസി ജെയിംസ് നൽകിയ പരാതി. ശക്തമായി മുഖത്തടിച്ചെന്നും അടിയേറ്റ് കമ്മല്‍ തെറിച്ചുപോയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ഡോക്ടറെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിരുന്നില്ല. എന്നാൽ പരാതി പിൻവലിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ ഡോക്ടർ ജാൻസി ജെയിംസ് തയ്യാറായിട്ടില്ല.
'ആ വീഡിയോ ധാർമിക മൂല്യങ്ങൾക്കെതിര്'; തള്ളിപ്പറഞ്ഞ് നിർമല കോളജ് മാനേജ്മെന്‍റ്, അന്വേഷണം പ്രഖ്യാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam