കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ, മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്  

Published : Jun 03, 2023, 11:11 AM ISTUpdated : Jun 03, 2023, 12:45 PM IST
കോഴിക്കോട്ട് ഡോക്ടർ ദമ്പതികൾ മരിച്ചനിലയിൽ, മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പ്  

Synopsis

മൃതദേഹത്തിന് സമപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് കുറിപ്പിൽ...

കോഴിക്കോട് : കോഴിക്കോട് മലാപ്പറമ്പിൽ ഡോക്ടർ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശികളായ ഡോ. റാം മനോഹർ (70) ഭാര്യ ശോഭ മനോഹർ ( 68) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ചേവായൂർ പൊലീസ് ആത്മഹത്യാക്കുറിപ്പ്  കണ്ടെടുത്തു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. തൃശൂർ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. തങ്ങൾ ഇരുവരും രോഗികളാണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ മരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. വിരലടയാള വിദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത് താമസിക്കുന്ന മകൾ രാവിലെ ഇരുവർക്കുമുളള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരമറിയുന്നത്

സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്, പ്രഖ്യാപനം ഇന്ന്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

 

 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു