ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിൽ സുധാകരന്‍റെ നോമിനി; കോൺഗ്രസില്‍ നിന്ന് രാജി വച്ച് തൃശൂർ ഡി സിസി സെക്രട്ടറി

Published : Jun 03, 2023, 09:07 AM ISTUpdated : Jun 03, 2023, 09:12 AM IST
ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിൽ സുധാകരന്‍റെ നോമിനി; കോൺഗ്രസില്‍ നിന്ന് രാജി വച്ച് തൃശൂർ ഡി സിസി സെക്രട്ടറി

Synopsis

പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ  ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം. 

വടക്കാഞ്ചേരി: തൃശൂർ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ  ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം. 

കോൺഗ്രസിൽ നിന്നും പാർട്ടി പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാർ അറിയിച്ചു.  മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡന്‍റാണ് അജിത് കുമാർ. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കുകയായിരുന്നു. വടക്കാഞ്ചേരി മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ് അജിത്കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹ്രാം അടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. രാജേന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണം പുൽപ്പള്ളി ബാങ്കിലെ വായ്പ തട്ടിപ്പാണെന്നും വിജിലൻസ് അന്വേഷണത്തിൽ കെ.കെ എബ്രഹാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കെ.കെ എബ്രഹാമിനെ ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഈ മാസം 15 വരെ റിമാൻഡ് ചെയ്തിരുന്നു. 

കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്