സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഡോക്ടര്‍ മുങ്ങി മരിച്ചു

Published : Oct 29, 2019, 10:36 AM IST
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഡോക്ടര്‍ മുങ്ങി മരിച്ചു

Synopsis

തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. 

കോഴിക്കോട്: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ ഉഷസിൽ രാജന്‍റെ മകൻ ഷിബിൻ രാജ് (26) ആണ് മരിച്ചത്. തിരുവമ്പാടി പുല്ലൂരാംപാറ കുമ്പിടാൻ കടവിൽ ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. 

ഓമശ്ശേരിയിലെ സ്വകാര്യ ദന്താശുപത്രിയില്‍ ഡോക്റ്ററായി ജോലി ചെയ്തു വരികയായിരുന്നു ഷിബിൻ രാജ്. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉഷ രാജൻ മാതാവും ജിനു രാജ് സഹോദരനുമാണ്. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം
'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര