ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ

Published : Aug 16, 2022, 10:54 PM ISTUpdated : Aug 16, 2022, 11:15 PM IST
ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ച നിലയിൽ

Synopsis

അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി...

ചേർത്തല (ആലപ്പുഴ) : ചേർത്തലയിൽ ഡോക്ടറെ വീടിനുള്ളിൽമരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല താലൂക്ക് ആശുപത്രിയിലെ കൺസൾട്ടൻ്റ് സർജൻ പൊൻകുന്നം എരുമത്താനത്ത് ഡോൺ വില്ലയിൽ ഡോ എം കെ ഷാജി (52 ) യാണ് മരിച്ചത്. ചേർത്തല ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിന് കിഴക്ക് വശമുള്ള വീട്ടിൽ വൈകിട്ട് 6.45 ഓടെയാണ് സംഭവം.

വർഷങ്ങളായി ചേർത്തലയിൽ താമസിക്കുന്ന ഷാജിയുടെ സഹായത്തിന് ഒരു യുവതിയും മകളും സ്ഥിരമായി വരാറുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇവർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അടുത്ത വീട്ടിൽ താമസിയ്ക്കുന്ന ഡോക്ടറുടെ സഹായത്തോടെ താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം മോർച്ചറിയിലേയ്ക്ക് മാറ്റി. മരണത്തിൽ ദൂരൂഹതകളൊന്നും ഇല്ലെന്ന് ചേർത്തല ഡിവൈഎസ്പി ടി ബി വിജയൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ലോറിക്കടിയിൽ പെട്ട് മരിച്ചു. ആലപ്പുഴ - പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More : ഓണം 'പൊടി പൊടിക്കാൻ' ചാരായ നിര്‍മ്മാണം; 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ച് എക്സൈസ്

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ